Posts

എന്താണ് കൗൺസിലിംഗ്?

Image
 എന്താണ് കൗൺസിലിംഗ്? നമുക്കെല്ലാവർക്കും ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ അല്ലെങ്കിൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വരാറുണ്ട്. ഒരു പ്രത്യേക പ്രശ്നത്തെ അല്ലെങ്കിൽ പ്രതിസന്ധിയെ സ്വയം കൈകാര്യം ചെയ്യാൻ പറ്റാത്ത സാഹചര്യമോ അല്ലെങ്കിൽ ഈ പ്രശ്നത്തെ എങ്ങനെ നേരിടും എന്ന ആശങ്കയോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു കൗൺസിലറെ സമീപിക്കാം. കൗൺസിലിംഗ് എന്ന് പറയുന്നത് പരിശീലനം നേടിയ ഒരു വ്യക്തി തന്റെ മുമ്പിൽ ഇരിക്കുന്ന വ്യക്തിയെ അല്ലെങ്കിൽ കൗൺസിലിയെ സഹായിക്കുന്ന ഒരു പ്രക്രിയയാണ് (Process). മാനസിക പ്രശ്നത്തിന് മാത്രമല്ല ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തിലും നിങ്ങൾക്ക് ഒരു കൗൺസിലറെ സമീപിക്കാം. ഒരു കൗൺസിലർ പ്രധാനമായും 5 കാര്യങ്ങൾക്കാണ് നിങ്ങളെ സഹായിക്കുന്നത്. 1) മുമ്പിൽ ഇരിക്കുന്ന വ്യക്തിയുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന്  തിരിച്ചറിയാൻ (identify ചെയ്യാൻ) സഹായിക്കുന്നു. 2) ആ പ്രശ്നത്തെ മറികടക്കാൻ അല്ലെങ്കിൽ നേരിടാൻ, സാധ്യമായ വിവിധ പരിഹാരമാർഗ്ഗങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. 3) ഓരോ പരിഹാരമാർഗത്തിന്റെയും ഗുണദോഷങ്ങൾ വിലയിരുത്താൻ സഹായിക്കുന്നു. 4) ഇതിൽ മെച്ചപ്പെട്ട പരിഹാരമാർഗ്ഗം തെരഞ്ഞെടുക്കാ...