ഗാന്ധിജിയും ഇന്ത്യയും
1. ഗാന്ധിജി നെഹ്റുവിനു പകരം സർദാർ വല്ലഭായി പട്ടേലിനെയാണ് പിന്തുടർച്ചക്കാരനായി തിരഞ്ഞെടുക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
സി. രാജഗോപാലാചാരി
2. ജയിൽ ജീവിതം അനുഭവിക്കുമ്പോൾ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനി ആയിരുന്ന എം. പി. നാരായണമേനോന് കത്തെഴുതുന്നത് എന്നാണ് ?
1932 ഒക്ടോബർ 5
3. വസ്ത്രധാരണത്തിൽ ആഡംബരം കുറച്ചു മാതൃകയാവുക എന്ന ഉദ്ദേശത്തോടെ കുറച്ചു വസ്ത്രം മാത്രമേ ധരിക്കുക എന്ന് ഗാന്ധിജി തീരുമാനം എടുത്തത് എവിടെ വെച്ചാണ് ?
മധുര (തമിഴ്നാട്)
4. ഗാന്ധിജി മുഴുവനായി എത്ര ദിവസം ജയിൽ ജീവിതം അനുഭവിച്ചു ?
2338 ദിവസം
5. എവിടെവെച്ചാണ് ഗാന്ധിജി മരിച്ചത് ?
ബിർല ഹൌസ് (ന്യൂഡൽഹി)
6. എത്ര വർഷം ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചു ?
21 വർഷങ്ങൾ
7. എത്രാമത്തെ വയസ്സിലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരികെ ഇന്ത്യയിൽ വന്നത് ?
45
8. ആരാണ് ഗാന്ധിജിയെ വധിച്ചത് ?
നാഥുറാം വിനായക് ഗോഡ്സെ
9. എത്രാമത്തെ വയസ്സിലാണ് ഗാന്ധിജി മരണപ്പെടുന്നത് ?
78
10. എത്ര വർഷം ഗാന്ധിജി ഇംഗ്ലണ്ടിൽ ജീവിച്ചു ?
3 വർഷം
11. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചുവന്ന ശേഷം എത്ര വർഷം ഇന്ത്യയിൽ നിന്നു ?
33 വർഷം
12. ഗാന്ധിജി മരിച്ചപ്പോൾ സമയം എത്രയായിരുന്നു ?
വൈകുന്നേരം 5.17
13. ഗാന്ധിജിയുടെ ദണ്ഡിയാത്ര തുടങ്ങിയത് എന്നാണ് ?
1930 മാർച്ച് 12
14. ദണ്ഡിയാത്ര ദണ്ഡി കടപ്പുറത്ത് എത്തിയത് എന്നാണ് ?
1930 ഏപ്രിൽ 5
15. മാതാപിതാക്കളെയും മുതിർന്നവരെയും ആദരിക്കണം എന്ന് ഗാന്ധിജിയെ മനസ്സില്ലാക്കി കൊടുത്ത നാടകം ?
ശ്രാവണ പിതൃഭക്തി നാടകം
16. ഗാന്ധിജിയുടെ കുട്ടിക്കാലത്ത് സ്കൂളിൽ ഇൻസ്പെക്ടർ കേട്ടെഴുത്ത് നടത്തിയപ്പോൾ ഗാന്ധിജി തെറ്റായി എഴുതിയ വാക്ക് ?
കെറ്റൽ (kettel)
17. ഗാന്ധിജിയെ “ഒറ്റയാൾ പട്ടാളം” എന്ന് വിശേഷിപ്പിച്ചത് ആര് ?
മൌണ്ട് ബാറ്റൺ പ്രഭു
18. ഗാന്ധിജിയുടെ മരണത്തെ “ആ വിളക്ക് കെട്ടുപോയി” എന്ന് പറഞ്ഞത് ആര് ?
ജവഹർലാൽ നെഹ്റു
19. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച ഗാന്ധിജി 1920ൽ ബ്രിട്ടീഷുകാർ തനിക്ക് നൽകിയ ഒരു ബഹുമതി തിരിച്ചു നൽകി. ഏതായിരുന്നു ആ ബഹുമതി ?
കൈസർ ഇ ഹിന്ദ്
20. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ?
ഇന്ത്യൻ ഒപ്പീനിയൻ
21. ഗാന്ധിജി ഇന്ത്യയിൽ സ്ഥാപിച്ച ആശ്രമം ?
സബർമതി ആശ്രമം
22. ഗാന്ധിജി മരിക്കുന്ന സമയത്ത് അവസാനമായി പറഞ്ഞ വാക്ക് ഏതാണ് ?
ഹേ റാം
23. ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം ?
1925
24. ഗാന്ധിജി ചർക്ക തിരിക്കുന്ന ഫോട്ടോ എടുത്തത ഫോട്ടോഗ്രാഫർ ?
മാർഗരറ്റ് ബോർക്ക് വൈറ്റ്
25. ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചെരുപ്പ് എന്നിവ ലേലത്തിൽ നിന്ന് പിടിച്ചെടുത്ത ഇന്ത്യക്കാരൻ ?
വിജയ് മല്യ
26. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ആശ്രമം ഏതാണ് ?
ഫീനിക്സ് ആശ്രമം
27. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച രണ്ടാമത്തെ ആശ്രമം ഏതാണ് ?
ടോൾസ്റ്റോയി ആശ്രമം
28. ഗാന്ധിജിയെ അടക്കം ചെയ്തിരിക്കുന്നത് എവിടെയാണ് ?
രാജ്ഘട്ട് (ന്യൂഡൽഹി)
29. 1934ൽ ഗാന്ധിജി കേരളം സന്ദർശിക്കുന്ന സമയത്ത് കൌമുദി എന്ന 16 വയസ്സുകാരി അവളുടെ ആഭരണങ്ങൾ ഗാന്ധിജിക്ക് നല്കിയത് എവിടെവെച്ചാണ് ?
വടകര
30. ഇംഗ്ലണ്ടിൽ കഴിഞ്ഞിരുന്ന സമയത്ത് ഗാന്ധിജി അറിയാതെ പോയ സങ്കട വാർത്ത എന്തായിരുന്നു ?
അമ്മയുടെ മരണ വാർത്ത
31. ഗാന്ധിജിയുടെ ചെറുപ്പകാലത്ത് വിളിച്ചിരുന്ന പേര് ?
മോനിയ
32. ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നടത്തിയ സത്യാഗ്രഹം ?
ചമ്പാരൻ സത്യാഗ്രഹം (1917)
33. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്തിനാണ് ?
ഖിലാഫത്ത് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ
34. ഗാന്ധിജി അവനസനമായി കേരളത്തിൽ വന്നത് എന്നാണ് ?
1937
35. ഗാന്ധിജി എത്ര തവണ കോൺഗ്രസ്സ് പ്രസിഡൻറ് ആയിട്ടുണ്ട് ?
ഒരു തവണ
36. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷം ?
1933
37. “എന്റെ സ്വപ്നങ്ങളിൽ ഉള്ള അത്തരം ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രസിഡൻറ് ആവുകയാണെങ്കിൽ ഞാൻ അവളുടെ വേലക്കാരൻ ആയിരിക്കും” ആരായിരുന്നു ഇങ്ങനെ പറഞ്ഞത് ?
മഹാത്മ ഗാന്ധി
38. ഏതായിരുന്നു ആ സ്വപ്നത്തിലെ പെൺകുട്ടി ?
ഹരിജൻ വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടി
39. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച പുസ്തകമായ “അൺ ടു ദി ലാസ്റ്റ്” ഗാന്ധിജി തന്നെ തർജ്ജിമ ചെയ്തിട്ടുണ്ട്. ഏതാണ് ആ പുസ്തകം ?
സർവോദയ
40. ഗാന്ധിജി സ്വന്തം ഇഷ്ടപ്രകാരം ഒരു സസ്യഭുക്കായി ആവശ്യപ്പെടുന്നത് ഏത് പുസ്തകം വായിച്ചത് മൂലമാണ് ?
പ്ലീസ് ഫോർ വെജിറ്റേറിയനിസം
41. ഗാന്ധിജി “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന് പറഞ്ഞത് ഏത് സമരത്തിൽ വെച്ചാണ് ?
ക്വിറ്റിന്ത്യാ സമരം
42. ഗാന്ധിഗ്രാമം തമിഴ്നാട്ടിൽ എവിടെയാണ് ?
മധുര
43. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി ആരാണ് ?
കെ. പി. ആർ. ഗോപാലൻ
44. “ഞാൻ നിന്നെ വെറുമൊരു മൺതരിയായി കണ്ടിട്ടില്ല” ഗാന്ധിജി ആരെക്കുറിച്ച് എഴുതിയതാണ് ഇങ്ങനെ ?
കസ്തൂർബ ഗാന്ധിയെ
45. ഗാന്ധിജി ചർക്കസംഘം സ്ഥാപിച്ചത് ഏതു വർഷം ?
1925
46. ആരാണ് കേരള ഗാന്ധി ?
കെ. കേളപ്പൻ
47. ആരാണ് ബർമീസ് ഗാന്ധി ?
ആങ്സാൻ സൂചി
48. ഗാന്ധിജി സത്യാഗ്രഹം എന്ന സമരമാർഗ്ഗം ആദ്യമായി പരീക്ഷിച്ചത് എവിടെയാണ് ?
ദക്ഷിണാഫ്രിക്കയിൽ
49. ഗാന്ധിജി ആരംഭിച്ച നിസ്സഹരണ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു ?
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണ സ്വാതന്ത്യം നേടുക
50. ഗാന്ധിജിയുടെ നിസ്സഹരണ പ്രസ്ഥാനത്തിന്റെ തുടക്കമായി 1930ൽ എന്താണ് സംഭവിച്ചത് ?
ദണ്ഡി യാത്ര
തയ്യാറാക്കിയത്
നവ്നീത്. ആർ
ക്ലാസ്സ് – 5 ബി
ഗവ: യു പി എസ്സ് , കടയ്ക്കൽ,
കൊല്ലം, കേരള - 691536
Comments
Post a Comment